Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VIPIN DAS

പൃ​ഥ്വി​രാ​ജി​ന് പ​ക​രം ജോ​മോ​ൻ ജ്യോ​തി​ർ; സ​ന്തോ​ഷ് ട്രോ​ഫി സെ​ക്ക​ന്‍റ് ഷെ​ഡ്യൂ​ൾ തു​ട​ങ്ങി

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ - വി​പി​ൻ​ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ സെ​ക്ക​ൻ​ഡ് ഷെ​ഡ്യൂ​ൾ ഷൂ​ട്ടിം​ഗ് ഇ​ന്നു​മു​ത​ൽ. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​മാ​യി എ​ത്തു​ന്ന​ത് ജോ​മോ​ൻ ജ്യോ​തി​ർ ആ​ണെ​ന്ന പ്ര​ഖ്യാ​പ​ന പോ​സ്റ്റ​ർ കൂ​ടി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

സ​ന്തോ​ഷ് ട്രോ​ഫി​ക്ക് ഒ​രു പു​തി​യ മു​ഖം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ ​എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം വി​പി​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നു​മാ​യു​ള്ള ചേ​ർ​ന്നു​ള്ള വി​പി​ൻ​ദാ​സി​ന്‍റെ ആ​ദ്യ ചി​ത്ര​വും.

സ​ന്തോ​ഷ്ട്രോ​ഫി​യി​ലൂ​ടെ 60 പു​തു​മു​ഖ​ങ്ങ​ൾ കൂ​ടി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്നു. അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും അ​ണി​യ​റ​യി​ലും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന മാ​ജി​ക് ഫ്രെ​യിം​സ് ​സി​നി​മാ വ്യ​വ​സാ​യ​ത്തി​ലേ​ക്ക് പു​തി​യ ത​ല​മു​റ​യു​ടെ ഊ​ർ​ജ്ജം കൊ​ണ്ടു​വ​രി​ക​യാ​ണ്.

സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പു​തു​മു​ഖ​ങ്ങ​ളു​ടെ നി​ര വ​രു​ന്ന​ത്. വൈ​ക്കം ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം. ചി​ത്ര​ത്തിന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​യ​ക​ൻ വി​പി​ൻ​ദാ​സി​ന്‍റേ​താ​ണ്.

കൊ - ​പ്രൊ​ഡ്യൂ​സ​ർ ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. ഛായാ​ഗ്ര​ഹ​ണം അ​ര​വി​ന്ദ് പു​തു​ശ്ശേ​രി. എ​ഡി​റ്റിം​ഗ് ജോ​ൺ കു​ട്ടി, സം​ഗീ​തം അ​ങ്കി ത്ത് ​മേ​നോ​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ന​വീ​ൻ പി ​തോ​മ​സ്. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ അ​ഖി​ൽ യ​ശോ​ധ​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സു​നി​ൽ കു​മാ​ര​ൻ. കോ​സ്റ്റ്യൂം അ​ശ്വ​തി ജ​യ​കു​മാ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ രാ​കേ​ഷ് കെ ​രാ​ജ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​സ് വി​ശ്വ​ൻ ശ്രീ​ജി​ത്ത്‌ ജു​വ​ൽ ബാ​ബു, അ​ഭി​ജി​ത്ത് അ​ജി​ത്‌ മേ​ക്ക​പ്പ് സു​ധി സു​രേ​ന്ദ്ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ജീ​ഷ് പ്ര​ഭാ​സ​ൻ. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു. സൗ​ണ്ട് ഡി​സൈ​നിം​ഗ് അ​രു​ൺ എ​സ് മ​ണി. സൗ​ണ്ട് മി​ക്സിം​ഗ്- എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് നാ​രാ​യ​ണ​ൻ. ലൊ​ക്കേ​ഷ​ൻ ഫെ​സി​ലി​റ്റേ​റ്റ​ർ- ഹാ​രി​സ് മ​ണ്ണ​ഞ്ചേ​രി. പി ​ആ​ർ ഓ ​മ​ഞ്ജു ഗോ​പി​നാ​ഥ് , പ്ര​തീ​ഷ് ശേ​ഖ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അ​നി​ൽ. ജി.​ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ കെ.​സി. ഗോ​കു​ല​ൻ. മാ​ർ​ക്ക​റ്റിം​ഗ് സൗ​ത്ത് ഫ്രെ​യിം​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്. ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം മാ​ജി​ക് ഫ്രെ​യിം​സ് റി​ലീ​സ് , അ​ഡ്വെ​ർ​ടൈ​സിം​ഗ് ക​ൺ​സ​ൾ​ട്ട​ന്റ് - ബ്രിം​ഗ് ഫോ​ർ​ത്ത് മീ​ഡി​യ

Latest News

Corehub Up